editor
പത്തനംതിട്ട: പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണത്തിലെ പരാതിയിൽ അന്വേഷണം നടത്താൻ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നിർദ്ദേശം.
ഹെലിപ്പാട് നിർമ്മാണത്തിന് 20.7 ലക്ഷം രൂപ ഭരണാനുമതിക്ക് സമർപ്പിച്ചതായി റഷീദ് ആനപ്പാറയ്ക്ക് വിവരാവകാശ രേഖ ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം ഇന്നലെ ഹെലിപ്പാഡ് പൊളിച്ചിരുന്നു. ഹെലിപ്പാഡ് ധൃതിയിൽ പൊളിച്ചതിൽ ദുരൂഹത ഉണ്ടെന്നും റഷീദ് ആനപ്പാറ പറഞ്ഞു.