10/11/25
തിരുവനന്തപുരം ∙ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. രണ്ടു വര്‍ഷത്തേക്കാണു നിയമനം. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ.രാജുവിനെ ബോര്‍ഡ് അംഗമായും നിയമിച്ചു. നവംബര്‍ 14 മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. 13-നാണ് ഇപ്പോഴത്തെ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്.