3/11/25
തന്റെ 33 വർഷത്തെ സിനിമാ യാത്രയെക്കുറിച്ച് മനസുതുറന്ന് തെന്നിന്ത്യൻ താരം അജിത് കുമാർ. ജീവിതത്തിൽ സമ്പാദിച്ചതൊക്കെയും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അജിത് പറയുന്നു. അതേസമയം, പ്രശസ്തി കാരണം കുടുംബവുമൊത്തുള്ള നല്ല നിമിഷങ്ങൾ നഷ്ടമാകുന്നതിന്റെ വേദനയും താരം പങ്കുവച്ചു. ഭാര്യ ശാലിനിയുടെ പിന്തുണകൊണ്ടുമാത്രമാണ് താൻ ഇവിടെവരെ എത്തിയതെന്നും അജിത് പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജിത്.
അജിത്തിന്റെ വാക്കുകൾ – “സിനിമയ്ക്ക് ഞാൻ എന്റെ ഹൃദയവും ആത്മാവും നൽകി. തമിഴ് സിനിമയിലെ ഏറ്റവും ആദരണീയനായ ഈ താരത്തിന് തുടക്കത്തിൽ ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. എനിക്ക് തമിഴ് ശരിയായി ഉച്ചരിക്കാൻ പ്രയാസമുണ്ടായിരുന്നു. പക്ഷേ ഞാൻ അതിൽ പരിശ്രമിച്ച് തമിഴ് മെച്ചപ്പെടുത്തി എടുത്തു.’’ അജിത്തിന്റെ പിതാവ് തമിഴ്നാട് സ്വദേശിയും അമ്മ സിന്ധിയുമാണ്.