1/11/25
മസ്‌കത്ത് : അക്കാദമിക് പ്രസിദ്ധീകരണത്തിന്റെ നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒമാനിലെ ആദ്യ ദേശീയ ശാസ്ത്ര ജേണൽ ഫോറം മസ്‌കത്തിൽ സമാപിച്ചു. ശാസ്ത്ര ജേണൽ കൈകാര്യം ചെയ്യാനും ഗുണനിലവാരം മെച്ചപ്പെടുത്താനും നൂതനരീതി സ്വീകരിക്കുന്നതിൽ ഊന്നൽ നൽകുന്നതായിരുന്നു ഫോറം. മോഡേൺ കോളേജ് ഓഫ് ബിസിനസ് ആൻഡ് സയൻസുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസ ഗവേഷണ മന്ത്രാലയമാണ് ദ്വിദിന ഫോറം സംഘടിപ്പിച്ചത്. മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. സെയ്ഫ് ബിൻ അബ്ദുള്ള അൽ ഹദബി ഉദ്ഘാടനം ചെയ്തു.