1/11/25
ജിദ്ദ∙ സൗദിയിലെ ജിദ്ദയിൽ പൊലീസും കവർച്ചാസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ (26) ആണ് ഒക്ടോബർ 16ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ജാർഖണ്ഡ് തൊഴിൽ വകുപ്പ് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.