31/10/25
ന്യൂഡൽഹി∙ കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണു പുതിയ കോർ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കൺവീനർ. സമിതിയിൽ എ.കെ.ആന്റണിയും ഷാനിമോൾ ഉസ്മാനും ഉൾപ്പെട്ടിട്ടുണ്ട്.