31/10/25
ദോഹ: പ്രവാസികളെ വലിയ തോതിൽ ചേർത്തുപിടിച്ച 10 വർഷമാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ 739 കോടിയിലധികം രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്‌തു. കഴിഞ്ഞ ദിവസം 70 കോടി രൂപ കൂടി പ്രവാസി ക്ഷേമത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഖത്തറിൽ പറഞ്ഞു. ലോക കേരള സഭയുടെയും മലയാളം മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മലയാളോത്സവം 2025’ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.