31/10/25
കുവൈത്ത് സിറ്റി ∙ മെഡിക്കൽ പരിശോധനയ്ക്കായുള്ള രക്ത സാംപിളുകളിൽ കൃത്രിമം നടത്തിയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരായ 9 വിദേശികൾക്ക് 10 വർഷം തടവ്. എയ്ഡ്സ്, ക്ഷയം തുടങ്ങിയ രോഗം സ്ഥിരീകരിച്ചവരുടെ പക്കൽനിന്ന് 200 റിയാൽ വീതം കൈക്കൂലി വാങ്ങി ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് നൽകിയതാണ് ഇവർക്കെതിരെയുള്ള കുറ്റം.