31/10/25
മസ്‌കത്ത് ∙ ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാംപ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് ടാക്സ് അതോറിറ്റി നീട്ടിവച്ചു. ഇത് 2026 ജനുവരി ഒന്നിലേക്ക് മാറ്റിയിരിക്കുന്നു. നവംബർ ഒന്നു മുതൽ മൂന്നാം ഘട്ടം പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, അടുത്ത വർഷം ആദ്യം മുതൽ ഡിജിറ്റൽ ടാക്സ് സ്റ്റാംപ് (ഡിടിഎസ്) ഇല്ലാത്ത ശീതളപാനീയങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ അനുമതി ഉണ്ടാകില്ല.