31/10/25
റിയാദ് ∙ 2030ഓടെ 5 കോടി വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. മധ്യവർഗ സമ്പന്നരെ ആകർഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവിൽ (എഫ്ഐഐ 9) പങ്കെടുക്കുകയായിരുന്നു മന്ത്രി.