31/10/25
കൊല്ലം: പുറത്തിനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഭക്ഷണവസ്തുക്കളില്‍ മാരകമായ രാസവസ്തുക്കളും കൃത്രിമ പദാര്‍ത്ഥങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെ സംസ്ഥാനത്ത് ശേഖരിച്ച ഭക്ഷ്യസാമ്പിളുകളില്‍ ഫോര്‍മാലിന്‍, അമോണിയ, കീടനാശിനികള്‍, കൃത്രിമ നിറങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, മാലിന്യങ്ങള്‍ തുടങ്ങിയ ഹാനികരമായ ഘടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, വെളിച്ചെണ്ണ, തേയിലപ്പൊടി, കുടിവെള്ളം തുടങ്ങി ജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന പല ഉല്‍പന്നങ്ങളിലും മായം കണ്ടെത്തിയിട്ടുണ്ട്.