31/10/25
ബിഹാര്‍ മുഖ്യമന്ത്രി നിതീഷനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ നരേന്ദ്ര മോദിയുടെ കൈകളിലാണുളളതെന്നും മോദി ബട്ടണ്‍ അമര്‍ത്തിയാല്‍ നിതീഷ് പ്രവര്‍ത്തിക്കുമെന്നും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. സര്‍ക്കാറിനെ ഭരിക്കുന്നത് മോദിയും അമിത് ഷായും നാഗ്പൂരുമാണെന്നും നിതീഷ് കുമാറല്ലെന്നും അദ്ദേഹം പറഞ്ഞു. നളന്ദയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.