30/10/25
ദമാം ∙ വാഹനങ്ങളുടെ ഒഴുക്ക് കൂടുതൽ സുഗമാക്കുന്നതിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ ദമാം നഗരപരിധിയിലെ പ്രധാന റോഡുകളിലെ വിവിധ ഇടങ്ങളിലെ 40 സിഗ്നൽ ലൈറ്റുകൾ ഒഴിവാക്കി. പകരമായി വഴി തിരിച്ചു വിടുന്ന സംവിധാനങ്ങളും ഇതര, അനുബന്ധ റോഡുകളിലേക്ക് ബന്ധപ്പെടുത്തുകയും ചെയ്യുന്ന ക്രമീകരണം അധികൃതർ നടപ്പിലാക്കി.