30/10/25
ന്യൂഡൽഹി ∙ എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ടെലികോം കമ്പനിയായ വോഡഫോൺ–ഐഡിയയ്ക്ക് (വിഐ) ആശ്വാസം. 2016–17 വരെയുള്ള കുടിശികത്തുക പുനഃപരിശോധിക്കാൻ കമ്പനിയിൽ 49% ഓഹരിയുടമ കൂടിയായ കേന്ദ്രസർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.