30/10/25
ആട്’ സീരീസിലെ ഹിറ്റ് കഥാപാത്രമായ ഡ്യൂഡ് ലുക്കില്‍ സെറ്റിലെത്തി നടന്‍ വിനായകന്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’യുടെ സെറ്റിലേക്കാണ് വിനായകന്‍ എത്തിയത്. ചുവന്ന ഓവര്‍കോട്ടും വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും കൂളിങ് ഗ്ലാസുമിട്ട് കാരവനില്‍ നിന്നിറങ്ങി വന്ന വിനായകനെ കരഘോഷത്തോടെയാണ് സെറ്റിലുള്ളവര്‍ വരവേറ്റത്. സംവിധായകന്‍ ഡ്യൂഡിന് തന്‍റെ ആയുധമായ തോക്ക് കൊടുത്താണ് സ്വീകരിച്ചത്.