29/10/25
മനാമ ∙ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'പവിഴപ്പൊലിവ് 2025' എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സൽമാനിയ കലവറ പാർട്ടി ഹാളിൽ വച്ച് വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. നാടിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തിക്കൊണ്ട് അംഗങ്ങൾ ഒരുക്കിയ അത്തപ്പൂക്കളത്തോടു കൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ബിഎംസി ചെയർമാൻ ഫ്രാൻസീസ് കൈതാരത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അനീഷ് ആലപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു