29/10/25
കരൂര്‍ :ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വിജയ് നല്‍കിയ ധനസഹായം തിരിച്ചുനല്‍കി യുതി. ദുരന്തത്തില്‍ മരിച്ച രമേശിന്റെ ഭാര്യ സംഗവി പെരുമാള്‍ ആണ് 20 ലക്ഷത്തിന്റെ ചെക്ക് തിരിച്ചയച്ചത്. കരൂരില്‍ നേരിട്ട് എത്താത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാമല്ലപുരത്തേക്ക് വിളിച്ചുവരുത്തി വിജയ് കാണുന്നതിനെ സിംഗവി എതിര്‍ക്കുന്നുണ്ട്. വിജയ് തന്നെ സന്ദര്‍ശിച്ച് അനുശോചനം അറിയിക്കാത്തതില്‍ താന്‍ അസ്വസ്ഥയാണെന്ന് സംഗവി പറഞ്ഞു. സംഗവിയുടെ ഭര്‍ത്താവ് കൊടങ്കിപ്പട്ടി സ്വദേശിയാണ്. ഒരാഴ്ച മുമ്പാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നതെന്ന് സംഗവി പറഞ്ഞു.