28/10/25
റിയാദ്∙ സൗദി അറേബ്യയിലെ അക്കൗണ്ടിങ് മേഖലയിലെ 44 അക്കൗണ്ടിങ് പ്രഫഷനുകളിൽ സ്വദേശിവൽക്കരണം തുടങ്ങി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലുള്ള അക്കൗണ്ടിങ് ജോലികളിൽ അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണം 40% വർധിപ്പിച്ച തീരുമാനമാണ് പ്രാബല്യത്തിലായത്. ഈ മാസം കഴിഞ്ഞ 27 മുതൽ ആദ്യഘട്ടം വാണിജ്യ മന്ത്രാലയവുമായി നടപ്പിലാക്കി തുടങ്ങിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സഹകരിച്ച് പ്രഖ്യാപിച്ചു.