28/10/25
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ കൺട്രോൾ ടവറും മൂന്നാം റൺവേയും പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ഉദ്‌ഘാടനം ചെയ്‌തു. പദ്ധതിയുടെ സമാപനഘട്ടങ്ങൾ, സാങ്കേതിക - പ്രവർത്തന ഘടകങ്ങൾ തുടങ്ങിയവയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി.
പുതിയ കൺട്രോൾ ടവറിൽ സ്ഥാപിച്ച ആധുനിക എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങൾ പ്രധാനമന്ത്രി നിരീക്ഷിക്കുകയും എല്ലാ തരം വിമാനങ്ങളെയും ഉൾപ്പെടെ അടുത്ത തലമുറയിലെ വൻതോതിലുള്ള വിമാനങ്ങൾക്കും അനുയോജ്യമായ രീതിയിൽ സജ്ജമാക്കിയ മൂന്നാം റൺവേയും പരിശോധിക്കുകയും ചെയ്തു.
വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രവർത്തന ശേഷികളുടെ വർധനയ്ക്കും സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും വ്യോമഗതാഗതവും വാണിജ്യ ഗതാഗതവും കൂടുതൽ സുതാര്യമാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.