28/10/25
കൊച്ചി: രേഖകളിലില്ലെന്ന കാരണം പറഞ്ഞ് ഭൂമി തരംമാറ്റ അപേക്ഷ നിരസിക്കുകയും നിയമനടപടികളിലേക്ക് എത്തിക്കുകയും ചെയ്ത മലപ്പുറം തിരൂർ ആർഡിഒ 10,000 രൂപ അപേക്ഷകന് നൽകണമെന്ന് ഹൈക്കോടതി. പൊന്നാനി തലേക്കര വീട്ടിൽ ടി ജെ കിഷോറിന് ഒരുമാസത്തിനകം പണം നൽകാനാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്. ഭൂമി തരംമാറ്റ അപേക്ഷയിൽ ആർഡിഒ നാലാഴ്ചയ്ക്കകം നിയമപരമായ തീരുമാനമെടുക്കണം. അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ചയും അവഗണനയുമാണ് ഹർജിക്കാരനെ നിയമനടപടികളിലേക്ക് വലിച്ചിഴച്ചതെന്ന് വിലയിരുത്തിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.