25/10/25
റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ മൗനം തുടർന്ന് കേന്ദ്രസർക്കാർ. യൂറോപ്യൻ യൂണിയനും ബ്രിട്ടനും പിന്നാലെ യുഎസും റഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി തുലാസിലായിട്ടുണ്ട്. കേന്ദ്രത്തിന്റെ നിർദേശമനുസരിച്ചായിരിക്കും തുടർതീരുമാനമെന്ന് ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികളും റിലയൻസ് ഇൻഡസ്ട്രീസും മറ്റും വ്യക്തമാക്കിയിട്ടും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, എണ്ണക്കമ്പനികൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളതെന്നാണ് സൂചനകൾ.