25/10/25
മുംബൈ ∙ ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പീയൂഷ് പാണ്ഡെ (70) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. പത്മശ്രീ ജേതാവാണ്. ജനപ്രിയ പരസ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ അദ്ദേഹം അഭിനയത്തിലും സ്പോർട്സിലും കഴിവ് തെളിയിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ രാജസ്ഥാനു വേണ്ടി കളിച്ചിട്ടുള്ള പാണ്ഡെ, ജയ്പുർ സ്വദേശിയാണ്. ഹിന്ദി സിനിമകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.