23/10/25
ഹൂസ്റ്റൺ ∙ ജെയിംസ് ബോണ്ട് സിനിമകളിലെ വില്ലന്മാരെ ഓർമിപ്പിക്കുംവിധം ആകർഷകവും എന്നാൽ അവിശ്വസനീയവുമായ രൂപം സ്വയം നൽകി ഒരു ആഭരണക്കടയുടമ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അലബാമക്കാരനായ 23 വയസ്സുകാരൻ സ്ലേറ്റർ ജോൺസ്, തന്റെ കൃത്രിമക്കണ്ണിന്റെ ഐറിസിൽ രണ്ട് കാരറ്റ് വജ്രം പതിപ്പിച്ചതോടെയാണ് ലോക ശ്രദ്ധ നേടിയത്. ഇത്തരത്തിൽ വജ്രം പതിപ്പിക്കാൻ ഏകദേശം 2 ദശലക്ഷം ഡോളർ (ഏകദേശം 16.6 കോടി രൂപ) ചെലവായി എന്നാണ് അദ്ദേഹം പറയുന്നത്.