13/10/25
വില കുറച്ചു താഴ്ന്നിട്ടു വേണം സ്വർണം വാങ്ങാൻ എന്ന് കാത്തിരിക്കുന്നവരെ വിഷണ്ണരാക്കി സ്വർണ വില പിടികിട്ടാത്ത ഉയരത്തിലേക്കു കുതിക്കുന്നു
ഗ്രാമിന് 105 രൂപ ഉയർന്ന് 11,495 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. പവന് 840 രൂപ കൂടി 91,960 രൂപയായി. ഒക്ടോബർ ഒന്നിന് ഗ്രാമിന് 10,875 രൂപയും പവന് 87,000 രൂപയും ആയിരുന്ന വിലയാണ് 12 ദിവസത്തിനുള്ളിൽ ഇത്രയും വർധിച്ചിരിക്കുന്നത്. ഒക്ടോബർ തുടങ്ങിയതിനു ശേഷം സ്വർണവില മിക്ക ദിവസങ്ങളിലും റെക്കോർഡ് തിരുത്തി.