10/10/25
ദുബായ് : അടുത്ത മാസം നടക്കുന്ന ദുബായ് എയർഷോയിൽ ഇസ്രയേൽ കമ്പനികൾ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് സംഘാടകർ. എയർഷോ സംഘടിപ്പിക്കുന്ന ഇൻഫോർമയുടെ എംഡി ടിമോത്തി ഹാവ്സാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ എയർഷോ പതിപ്പായാണ് ഈ വർഷത്തെ ദുബായ് എയർഷോ കണക്കാക്കുന്നത്. 98 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ 20 രാജ്യങ്ങളുടെ പവിലിയനുകളും വർഷത്തെ പ്രദർശനത്തിന്റെ ഭാഗമാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധ, വ്യോമയാന, സാങ്കേതിക മേഖലകളിലെ പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്.