8/10/25
കുവൈത്ത് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ - അപകട ഇൻഷുറൻസ് പദ്ധതിയായ "നോർക്ക കെയർ" പദ്ധതിയിൽ ചേരുവാൻ താല്പര്യപ്പെടുന്നവർക്കായുള്ള കല കുവൈത്ത് രജിസ്ട്രേഷൻ ക്യാമ്പയിൻ പുരോഗമിക്കുന്നു. "ബൾക്ക് എൻറോൾമെന്റ്" സംവിധാനം ഉപയോഗപ്പെടുത്തിയാണ് കല കുവൈത്ത് നാല് മേഖലകളിലായി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.