• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

14/03/2026

Ramzun

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരം ഉള്‍പ്പടെ നില നില്‍ക്കുന്ന, വികസനത്തില്‍ കേരളത്തിന് ആകെ മാതൃക ആകേണ്ട തിരുവനന്തപുരം നിയോജക മണ്ഡലം കഴിഞ്ഞ 70 വര്‍ഷമായി അവഗണന നേരിടുന്നുവെന്നും സ്ഥലം എം എല്‍ എ ആയിരുന്ന ആന്റണി രാജുവിന് മണ്ഡലത്തിന്റെ കാര്യത്തില്‍ ഒരു താത്പര്യവും ഇല്ലായിരുന്നെന്നും ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷന്‍ കരമന ജയന്‍.തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനും ആന്റണി രാജുവിന്റെ ദേശദ്രോഹ നടപടിക്കും എതിരെ ബിജെപി സംഘടിപ്പിച്ച കുറ്റ വിചാരണ സദസില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. തിരുവനന്തപുരം മണ്ഡലത്തിലെ ചരിത്ര പ്രസിദ്ധമായ ചാല കമ്പോളത്തിന്റെ വ്യാപാരം തകര്‍ത്തു.ചാലയുടെ ‘ നവീകരണം ചര്‍ച്ചയില്‍ മാത്രം ഒതുക്കി. വ്യാപാരികള്‍ക്കും, ഉപഭോക്താക്കള്‍ക്കും യാതൊരു സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ള തെന്നും കിള്ളിപ്പാലത്ത് നിന്നാല്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരം കാണുന്ന രീതിയില്‍ നഗരവാസികളുടെ അഭയ കേന്ദ്രമായ ചാല കമ്പോളം വികസിക്കേണ്ടതുണ്ടന്നും കരമന ജയന്‍ പറഞ്ഞു. മണ്ഡലത്തില്‍ വാട്ടര്‍ അതോറിട്ടിയുടേത് മോശം പ്രവര്‍ത്തനമാണ്. ഇക്കഴിഞ്ഞ പൊങ്കാല കാലത്ത് അക്കാര്യം ജനത്തിന് മനസിലായെന്നും, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരുപാട് കോളനികളുള്ള തിരുവനനന്തപുരം മണ്ഡലത്തില്‍ കോളനികളുടെ നവീകരണം നടക്കുന്നില്ലെന്നും നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കോട്ട മതിലുകളും കോട്ടകളും സമ്പൂര്‍ണമായി തകര്‍ച്ച നേരിടുന്നെന്നും ഇക്കാര്യത്തില്‍ ആന്റണി രാജു നിഷ്‌ക്രിയനാണന്നും കരമന ജയന്‍ പറഞ്ഞു. ശംഖുമുഖം ആറാട്ട് മണ്ഡപം ദുരുപയോഗം ചെയ്തപ്പോഴും തകര്‍ച്ച നേരിട്ടപ്പോഴും കടലാക്രമണം കാരണം തീരദേശവാസികള്‍ ബുദ്ധിമുട്ടിയപ്പോഴും എം എല്‍ എ തന്റെ കടമ നിര്‍വഹിച്ചില്ലെന്നും കരമന ജയന്‍ കുറ്റപ്പെടുത്തി.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.