കോട്ടക്കല്‍: പാലപ്പുറ ജുമാ മസ്ജിദില്‍ മോഷണം നടന്നു. വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് നേര്‍ച്ചപ്പെട്ടിയില്‍ നിന്നാണ് പണം കവര്‍ന്നത്.
പുലര്‍ച്ചെ പള്ളിയിലെത്തിയവര്‍ ആണ് സംഭവം അറിഞ്ഞത്. മോഷണം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.