കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 23 വര്‍ഷം കഠിനതടവ്. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി രാജീവന്‍ വാച്ചലാണ് ശിക്ഷ വിധിച്ചത്. 1.10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. അതിജീവിതയുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് നിഥിൻ പലതവണ പീഡിപ്പിക്കുകയായിരുന്നു. ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാക്കിയത്.