റിപ്പബ്ലിക് ദിനം: രാഷ്ട്രപതിക്ക് സുൽത്താൻ ആശംസകൾ കൈമാറി
മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ രാഷ്ട്രപതിക്ക് ആശംസ സന്ദേശം അയച്ചു.
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് സന്ദേശം കൈമാറിയത്. ഇരുരാജ്യങ്ങളുടെയും ദൃഢമായ ബന്ധത്തെ പ്രശംസിച്ച സുൽത്താൻ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആഗ്രഹവും സന്ദേശത്തിൽ പ്രകടിപ്പിച്ചു.